അടിയന്തരാവസ്ഥയുടെ അധികാരദുര്‍വിനിയോഗത്തിനെതിരെ ഇന്ത്യയിലൊട്ടാകെ ശബ്ദങ്ങളുയര്‍ന്നുവന്നു. അടിയന്തരാവസ്ഥക്കെതിരെ പ്രതികരിക്കേണ്ടത് ഒരു സര്‍ഗസമരമായി എഴുത്തുകാരും കലാപ്രവര്‍ത്തകരും കണ്ടു. അക്കാലത്ത് ഭരണകൂടം അവര്‍ക്കെതിരെ ഉയര്‍ത്തിയ ചോദ്യം ”എഴുത്തോ, നിന്റെ കഴുത്തോ?” എന്നതായിരുന്നു. എഴുത്തിനു പകരംനല്‍കേണ്ടിയിരുന്നത് കഴുത്ത് തന്നെയായിരുന്ന ആ കാലത്തെ അടയാളപ്പെടുത്തുന്ന സാഹിത്യസൃഷ്ടികള്‍ അടിയന്തരാവസ്ഥയുടെ അരനൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ പ്രസിദ്ധീകരിക്കുന്നു. ‘ജലജീവികളുടെ രോദനം’. എഡിറ്റര്‍ – റഫീഖ് ഇബ്രാഹിം. ഡിസി ബുക്സ്. വില 266 രൂപ.
ജലജീവികളുടെ രോദനം
