അയ്യപ്പസംഗമത്തിന് അവമതിപ്പുണ്ടാക്കാൻ ഗൂഢശ്രമം നടക്കുന്നതായി ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ കൊണ്ടുപോയത് താന്ത്രിക നിർദ്ദേശപ്രകാരമാണെന്നും സുരക്ഷിത വാഹനങ്ങളിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ദേവസ്വം ബോർഡ് തീരുമാന പ്രകാരമാണ് സ്വർണ്ണപ്പാളികളുടെ അറ്റകുറ്റപ്പണി നടക്കുന്നത്. ആരോപണങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നുള്ള സംഘടിത ഗൂഢശ്രമമാണന്ന് കരുതുന്നുവെന്നും ദേവസ്വം ബോർഡ് ഇറക്കിയ കുറിപ്പിൽ പറയുന്നു. ശബരിമലയിലെ ദ്വാരകപാലക ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഹൈക്കോടതി അനുമതിയില്ലാതെ ഇളക്കി മാറ്റിയതു സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നൽകിയിരുന്നു.
അയ്യപ്പസംഗമത്തിന് അവമതിപ്പുണ്ടാക്കാൻ ഗൂഢശ്രമം നടക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ്
