ബിജു മേനോനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളന്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ബിജു മേനോന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3 , ആസിഫ് അലി- അപര്‍ണ ബാലമുരളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മിറാഷ് എന്നീ ചിത്രങ്ങളും ജീത്തു ജോസഫിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആഗസ്റ്റ് സിനിമ യുടെ ബാനറില്‍ ഷാജി നടേശന്, ബഡ് ടൈംസ്റ്റോറീസ്സുമായി സഹകരിച്ചാണ് വലതുവശത്തെ കള്ളന് നിര്‍മ്മിക്കുന്നത്. സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിലുള്ള രണ്ടു വ്യക്തികളുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങളാണ് ഇമോഷണല്‍ ഡ്രാമയായി പൂര്‍ണ്ണമായും ത്രില്ലര്‍ ജോണറില്‍ ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്. ലെന, നിരഞ്ജന അനൂപ്, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സംവിധായകന് ശ്യാമപ്രസാദ്, മനോജ് കെ യു. ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
‘വലതുവശത്തെ കള്ളന്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
