നേപ്പാളിൽ മലയാളി വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്ന സംഭവത്തിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി സംസാരിച്ച് കെ സി വേണുഗോപാല്‍ എംപി. കാഠ്മണ്ഡു വിമാനത്താവളം അടച്ചിരിക്കുകയാണെന്നും സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ജയശങ്കർ അറിയിച്ചു. അതേസമയം മലയാളി വിനോദ സഞ്ചാരികൾക്ക് സുരക്ഷിത താമസ സൗകര്യം ഏർപ്പെടുത്തിയതായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ്റെ ഓഫീസും അറിയിച്ചു. നേപ്പാളിലെ ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ എംബസി ഹെൽപ് ലൈൻ നമ്പര്‍ പുറത്തിറക്കിയിട്ടുണ്ട്. +977 – 980 860 2881, +977 – 981 032 6134 ഇന്ത്യക്കാര്‍ക്ക് ഈ നമ്പറിൽ ബന്ധപ്പെടാം.
നേപ്പാള്‍ പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യക്കാര്‍ക്കായി ഹെല്‍പ്പ് ലൈൻ
