നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭത്തിൽ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും നേപ്പാളിലുള്ള ഇന്ത്യാക്കാർ ജാഗ്രതയോടെ ഇരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം. പരിക്കേറ്റ പ്രക്ഷോഭകാരികൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പ്രതികരിച്ചു. നേപ്പാളിൽ പ്രക്ഷോഭം ആളിക്കത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്നും തെരുവിൽ പ്രക്ഷോഭം തുടരുന്ന യുവാക്കൾ മന്ത്രിമാരുടെ വസതികൾക്ക് തീയിട്ടതായാണ് വിവരം. പിന്നാലെ നേപ്പാൾ ആഭ്യന്തര മന്ത്രി രാജിവെച്ചു. പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാക്കൾ ഇന്ന് പ്രക്ഷോഭം തുടരുന്നത്.
നേപ്പാളിലുള്ള ഇന്ത്യാക്കാർ ജാഗ്രതയോടെ ഇരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
