ശബരിമലയിലെ ദ്വാരകപാലക ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഹൈക്കോടതി അനുമതിയില്ലാതെ ഇളക്കി മാറ്റിയതു സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നൽകി. ഹൈകോടതി അനുമതിയില്ലാതെ ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഇളക്കി മാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാൽ സ്വർണപ്പണികൾ സന്നിധാനത്ത് നടത്തണമെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദേശം ഇതടക്കം ലംഘിച്ചുകൊണ്ടാണ് അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത്. അതേസമയം, സ്വര്‍ണപ്പാളിക്ക് കേടുപാടുണ്ടെന്നും പരിഹരിക്കണമെന്നും ഇതിനായാണ് ഇളക്കിമാറ്റിയതെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് വിശദീകരിക്കുന്നത്.
ശബരിമലയിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്
