ശക്തന്‍റെ തട്ടകത്തിൽ പുലികള്‍ ഇറങ്ങി. താളമേള അകമ്പടിയോടെ അരമണി കിലുക്കി ചുവടുവെച്ച് പുലികള്‍ തൃശൂര്‍ സ്വരാജ് റൗണ്ടിലേക്ക് കയറിയതോടെ ആവേശം വാനോളമായി. ഇത്തവണ ഒമ്പത് സംഘങ്ങളിലും ആവേശമാകാൻ കുട്ടിപ്പുലികളമുണ്ട്. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും നിരവധിപേരാണ് പുലിക്കളി കാണാനെത്തിയത്. കുന്നംകുളം പൊലീസ് മർദനത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. പൊലീസിനെതിരായ പ്രചാരണം ആസൂത്രിതമാണെന്ന് ഇപി ജയരാജൻ പറഞ്ഞു. പൊലീസ് സേനയിലെ എല്ലാവരും സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ നടക്കുന്നവരല്ല. ദൃശ്യങ്ങൾ മാത്രം നോക്കി […]
യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാം
യുപിഐ വഴി തെരഞ്ഞെടുത്ത കാറ്റഗറിയിലുള്ള പണമിടപാടുകളുടെ പരിധി ഉയര്‍ത്തി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. മാറ്റം സെപ്റ്റംബര്‍ 15ന് നിലവില്‍ വരും. നികുതി പേയ്‌മെന്റ്, ഇന്‍ഷുറന്‍സ് പ്രീമിയം, ഇഎംഐ, മൂലധന വിപണി നിക്ഷേപം തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കായാണ് പരിധി ഉയര്‍ത്തിയത്. ഇത്തരം ഇടപാടുകള്‍ക്കായി 24 മണിക്കൂറിനകം യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാന്‍ സാധിക്കും. ട്രാവല്‍ സെക്ടറിലും ഓരോ ഇടപാടിനുമുള്ള പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. ക്രെഡിറ്റ് കാര്‍ഡ് […]
അഡ്വാന്‍സ് ബുക്കിംഗില്‍ കുതിപ്പുമായി ജാപ്പനീസ് ചിത്രം
സെപ്റ്റംബര്‍ 12 ന് റിലീസ് ചെയ്യപ്പെടാനിരിക്കുന്ന ഒരു ജാപ്പനീസ് അനിമെ ചിത്രത്തിന് അഡ്വാന്‍സ് ബുക്കിംഗില്‍ ലഭിക്കുന്ന പ്രതികരണം ഞെട്ടിക്കുന്നതാണ്. ‘ഡെമോണ്‍ സ്ലെയര്‍: കിമെത്‌സു നോ യൈബ- ദി മൂവി: ഇന്‍ഫിനിറ്റി കാസില്‍’ എന്ന ചിത്രമാണ് അത്. ജപ്പാന്‍, സൗത്ത് കൊറിയ, തായ്‌വാന്‍ എന്നിവിടങ്ങളിലൊക്കെ ജൂലൈയില്‍ എത്തിയ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനകം നേടിയത് 300 മില്യണ്‍ ഡോളറില്‍ (2640 കോടി രൂപ) അധികമാണ്. ഐമാക്‌സ് ശൃംഖലകളിലും വന്‍ നേട്ടമാണ് ചിത്രം ഉണ്ടാക്കിയിട്ടുള്ളത്. ഇന്ത്യയ്‌ക്കൊപ്പം യുഎസിലും […]
‘ആശാന്‍’ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക്
സൂപ്പര്‍ ഹിറ്റായ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്ത്. ‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ആശാന്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം പൂര്‍ണ്ണമായും നര്‍മ്മത്തില്‍ ചാലിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഡ്രാമഡി എന്ന ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. നൂറ്റമ്പതോളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഉത്രാട ദിനത്തില്‍ ഇന്ദ്രന്‍സ് കഥകളി വേഷത്തില്‍ എത്തിയ ഒരു ചിത്രം സോഷ്യല്‍ […]
ജിഎസ്ടി ആനുകൂല്യം ഈ വാഹനങ്ങള്‍ക്ക് വില കുറയും
യാത്രാ വാഹനങ്ങളുടെ ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൊയോട്ട കിര്‍ലോസ്‌കര്‍. ഹ്യുണ്ടായിയുടെ വിവിധ മോഡലുകള്‍ക്ക് 60,640 മുതല്‍ 2.4 ലക്ഷം രൂപ വരെയാണ് വില കുറയുക. ഗ്രാന്‍ഡ് ഐ10 നിയോസിന് 73,808 രൂപയും ഓറയ്ക്കും വെര്‍ണയ്ക്കും യഥാക്രമം 78,465 രൂപയും 60,640 രൂപയും കുറവുണ്ടാകും. ഐ20 യുടെ വില 98,000 രൂപ വരെ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എസ്യുവി വിഭാഗത്തില്‍, എക്സ്റ്ററിന്റെ വില 89,209 […]
എയ്ഞ്ചല്‍ മേരിയിലേക്ക് നൂറു ദിവസം
കേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാള്‍ക്ക് അവളോട് അത്രമാത്രം സ്‌നേഹമുണ്ടായിരുന്നു. ഇപ്പോള്‍ പ്രണയമാണ് അയാള്‍ക്ക് വെളിച്ചം നല്‍കുന്നത്. അയാള്‍ക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചല്‍ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാന്‍ അയാള്‍ കടന്നുപോയ സങ്കടങ്ങളുടെയും ഭയത്തിന്റെയും ഭ്രാന്തിന്റെയും എല്ലാത്തരം കഷ്ടപ്പാടുകളുടെയും നൂറുദിവസമാണ് ഈ നോവല്‍. മലയാളത്തിലെ ക്ലാസിക്ക് നോവലിസ്റ്റ് എം മുകുന്ദന്‍ എഴുതിയ ഒരു നോണ്‍വെജ് പ്രണയകഥ. ‘എയ്ഞ്ചല്‍ മേരിയിലേക്ക് നൂറു ദിവസം’. എം മുകുന്ദന്‍. ഡിസി ബുക്‌സ്. വില 456 രൂപ.
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍
കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ബീറ്റ കരോട്ടീനും വിറ്റാമിന്‍ എയും ധാരാളം അടങ്ങിയിരിക്കുന്ന ക്യാരറ്റ് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ […]
ഗുദ്ദര്‍ വനമേഖലയിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു
ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഗുദ്ദര്‍ വനമേഖലയിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ച ഭീകരുടെ എണ്ണം രണ്ടായി. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു ജവാന്‍റെ നില ഗുരുതുരമായി തുടരുകയാണ്. സ്ഥലത്ത് ഇപ്പോഴും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സൈന്യം വനമേഖലയിൽ പരിശോധന നടത്തുകയായരുന്നു. സ്ഥലത്ത് ഭീകരര്‍ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സൈന്യവും സിആര്‍പിഎഫും പൊലീസും നടത്തിയ സംയുക്ത നീക്കത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഓച്ചിറയിലും ശാസ്താംകോട്ടയിലും ഇനി മുതൽ പുതിയ ട്രെയിൻ സ്റ്റോപ്പുകൾ
കൊല്ലം ജില്ലയിലെ ഓച്ചിറയിലും ശാസ്താംകോട്ടയിലും പുതിയ ട്രെയിൻ സ്റ്റോപ്പുകൾ അനുവദിച്ചു. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ലഭിച്ചതോടെ ശാസ്താംകോട്ട, കരുനാഗപ്പള്ളി, കുന്നത്തൂര്‍ എന്നീ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. എറണാകുളം, ആലുവ, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി ദിവസവും യാത്ര ചെയ്യുന്നവർക്കും ഇത് ആശ്വാസമാകും.
അമേരിക്ക ചുമത്തിയ അധിക താരിഫിന് യുക്രൈൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയുടെ പിന്തുണ
റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ അമേരിക്ക ചുമത്തിയ അധിക താരിഫിനെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കി. റഷ്യ ക്രൂഡ് ഓയിൽ വ്യാപാരത്തിലൂടെ നേടുന്ന സമ്പത്ത് യുക്രൈനെതിരായ യുദ്ധത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് ആരോപിച്ചാണ് ട്രംപ് ഇന്ത്യയടക്കം രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തിയത്. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിനാണ് 25% പിഴ താരിഫ് ചുമത്തിയത്. ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേലുള്ള താരിഫ് 50% ആക്കി ഉയർത്തിയതോടെ ഇന്ത്യ-അമേരിക്ക ബന്ധവും ഉലഞ്ഞു. ട്രംപിനെ പിന്തുണച്ച സെലൻസ്കി ട്രംപ് […]
