Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സദസിൽ ആള് കുറഞ്ഞതിൽ സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി

കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം ഇൻഡ് സമ്മിറ്റ് പരിപാടിയിൽ സദസിൽ ആളില്ലാത്തതിനാൽ സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയുടെ ഗൗരവം ഉൾകൊണ്ടി‌ല്ലെന്നും, കാണുമ്പോൾ കുറച്ചധികം പറയാനുണ്ട് എന്നാൽ താനിപ്പോൾ ഒന്നും പറയുന്നില്ല ഇങ്ങനെ ഒരു പരിപാടി ഇതുപോലാണോ നടത്തേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. സംഘാടകരെ വിമർശിച്ച മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നേരെയും രൂക്ഷമായ വിമർശനം ഉന്നയിച്ചു. നാടിൻ്റെ വികസനം അറിയിക്കാതിരിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണ് അറിയിക്കേണ്ട മാധ്യമങ്ങൾ അറിയിക്കേണ്ട എന്ന് വിചാരിക്കുന്നു അപ്പോൾ അറിയേണ്ടവർ ഇക്കാര്യം അറിയാതെ പോകുന്നു സർക്കാർ ചെയ്യുന്ന […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ ജെൻ സികളുടെ പ്രക്ഷോഭം നേപ്പാളിലാകെ കത്തിപ്പടരുന്നു

സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ ജെൻ സികളുടെ പ്രക്ഷോഭം നേപ്പാളിലാകെ കത്തിപ്പടരുന്നു. തലസ്ഥാന നഗരമായ കഠ്മണ്ടുവിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിട്ടുണ്ട്. യുവതലമുറയുടെ ശക്തമായ പ്രതിഷേധത്തിനെതിരെ പൊലീസ് നടത്തിയ വെടിവെപ്പിൽ മരണ സംഖ്യ ഉയരുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 16 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെയാണ് പൊലീസ് വെടിവെപ്പ് നടത്തിയത് ഇതോടെ പ്രക്ഷോഭം കൂടുതൽ ശക്തമായിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തൃശൂർ ജില്ലയിലെ എട്ട് പുലികളി സംഘങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിച്ചു

പുലികളിയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി തൃശൂര്‍ ജില്ലയിലെ എട്ട് പുലികളി സംഘങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഓരോ സംഘത്തിനും 50,000 രൂപ വീതം അനുവദിക്കാനാണ് ടൂറിസം ഡയറക്ടര്‍ക്ക് അനുമതി നല്‍കിയത്. കേരളത്തിലെ ഏറ്റവും ആകര്‍ഷകമായ പാരമ്പര്യ കലാരൂപമാണ് പുലികളി. അതിന്റെ മുഴുവന്‍ ക്രെഡിറ്റും തൃശൂരിന് അവകാശപ്പെട്ടതാണ്. സാമൂഹിക ഐക്യവും പങ്കാളിത്തവും പ്രതിഫലിപ്പിക്കുന്ന ഈ ജനകീയ കലാരൂപം ആയിരക്കണക്കിന് ആളുകളെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.തൃശൂര്‍ ജില്ലാ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ മന്ത്രി കെ കൃഷ്ണകുട്ടിക്ക് അതൃപ്തി

വ്യവസായ വകുപ്പ് പാലക്കാട് കഞ്ചിക്കോട് ഫോറം സംഘടിപ്പിക്കുന്ന കിഫ് ഇന്‍ഡ് സമ്മിറ്റ് പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ അതൃപ്തിയിൽ  വൈദ്യുതി മന്ത്രി  മന്ത്രി കെ കൃഷ്ണൻകുട്ടി. പാലക്കാട് ജില്ല ചുമതലയുള്ള മന്ത്രിയാണ് കെ കൃഷ്ണൻകുട്ടി, വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് മന്ത്രിയെ ക്ഷണിച്ചിട്ടില്ലെന്ന് കൃഷ്ണകുട്ടിയുടെ ഓഫീസും വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് കിഫ് ഇന്‍ഡ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ ചോദ്യം ചെയ്യലിനായി എസ്ഐടി ഓഫീസിലെത്തി യുടൂബർ മനാഫ്

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് മലയാളി യൂട്യൂബർ മനാഫിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ബെൽത്താങ്കടിയിലെ എസ്ഐടി ഓഫീസിൽ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് മനാഫ് എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ മനാഫിനോട് എസ്ഐടി ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മനാഫ് എത്തിയത്. ടി അഭിഷേക്, ഗിരീഷ് മട്ടന്നവർ എന്നിവരെയും എസ്ഐടി ചോദ്യം ചെയ്യുകയാണ്. ധർമ്മസ്ഥലയിൽ നേരിട്ട് എത്തിയിട്ടുള്ള മനാഫ് ആരോപണമുന്നയിച്ച പലരെയും നേരിൽ കണ്ടതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങൾ മനാഫിൽ നിന്നും തേടും. ബലാത്സംഗം ചെയ്ത് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിപിഎമ്മിൽ ചേർന്ന റിയാസ് തച്ചമ്പാറ വീണ്ടും കോൺഗ്രസിലേക്ക്

റിയാസ് തച്ചമ്പാറ വീണ്ടും കോൺഗ്രസിലേക്ക്. കോൺഗ്രസ് പുറത്താക്കിയശേഷം സിപിഎമ്മിൽ ചേർന്ന തച്ചമ്പാറ മണ്ഡലം പ്രസിഡൻ്റായിരുന്ന റിയാസ് തച്ചമ്പാറ ഡിസിസി പ്രസിഡൻ്റ് തങ്കപ്പനെ സന്ദർശിച്ചു. ഒരാഴ്ച മുമ്പാണ് മണ്ഡലം പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും റിയാസിനെ പുറത്താക്കിയത്. ഇതിന് പിന്നാലെ സിപിഎമ്മിൽ ചേരുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ റിയാസിനെ സ്വീകരിച്ചിരുന്നു. വനിതകൾ നൽകിയ പരാതിയിലായിരുന്നു റിയാസിനെ തച്ചമ്പാറ മണ്ഡലം പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. തന്നെ കൊണ്ട് പാർട്ടി വിട്ടുപോവാൻ കഴിയില്ലെന്നും ദിവസങ്ങളായി ഉറങ്ങിയിട്ടില്ലെന്നും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തെരഞ്ഞെടുപ്പ് കമ്മീഷന് നി‌ർദേശവുമായി സുപ്രീം കോടതി

ബീഹാർ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി സുപ്രീംകോടതി. തിരിച്ചറിയൽ രേഖ എന്ന നിലയിൽ പരിഗണിക്കാനും നിർദ്ദേശം നല്കി. ആധാർ യഥാർത്ഥമാണോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് അവകാശമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജറുസലേമില്‍ നടന്ന വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

ജറുസലേമില്‍ നടന്ന വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളും കൊല്ലപ്പെട്ടു. ജറുസലേമിലെ റാമോട്ട് ജംഗ്ഷനില്‍ വാഹനത്തിലെത്തിയ രണ്ട് അക്രമികള്‍ ഒരു ബസ് സ്റ്റോപ്പിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ഒരു സൈനികനും ഏതാനും സാധാരണക്കാരും ആക്രമികളെ നേരിടുകയും തിരികെ വെടിയുതിര്‍ക്കുകയും ചെയ്തു, ഇതിലൂടെ അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരും കൊല്ലപ്പെട്ടുവെന്നും പോലീസ് വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ ഇടുക്കി മണിയാറൻകുടിയിൽ നവജാത ശിശു മരിച്ചു

ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. ഇടുക്കി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസന്‍റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽ പെട്ടവരാണ്. തിരുവല്ലയിൽ ജോലി ചെയ്യുന്ന ജോൺസണും കുടുംബവും കുറച്ചു നാൾ മുൻപ് മുതലാണ് മണിയാറൻകുടിയിൽ വാടകക്ക് താമസിക്കാൻ തുടങ്ങിയത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാർ എത്തിയെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയ്യാറായില്ല. പിന്നീട് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നേപ്പാളിലുണ്ടായ ജെൻസി പ്രക്ഷോഭത്തിൽ ഒരാൾ മരിച്ചു

സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെ നേപ്പാളിലുണ്ടായ ജെൻസി പ്രക്ഷോഭത്തിൽ ഒരാൾ മരിച്ചു. സംഘർഷത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. കാഠ്മണ്ഡുവിൽ അടക്കം പ്രധാന നഗരങ്ങളിൽ ജന ജീവിതം സ്തംഭിച്ചു. അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്ന് ചെറുപ്പക്കാർ പറയുന്നു. പലയിടത്തും ലാത്തിചാർജും വെടിവെപ്പും നടന്നു. ഈ വെടിവെപ്പിലാണ് ഒരാൾ മരിച്ചത്. അതേസമയം, സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നേപ്പാളിൽ അടിയന്തര യോഗം വിളിച്ചു. യുവാക്കളുടെ പ്രക്ഷോഭം നേരിടാൻ പട്ടാളത്തെ ഇറക്കാനുള്ള […]