യുഡിഎഫിന്റെ ടീം വർക്കിന്റെ വിജയമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. കേരളത്തിലെ ജനങ്ങൾ സമ്മാനിച്ച വിജയമാണിതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബാക്കി ഭാവി കാര്യങ്ങൾ ഐക്യ ജനാതിപത്യ മുന്നണിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന്റെ തൊപ്പിയിലെ പൊൻതൂവലാണ് തവനൂരിലെ വിജയമെന്നും സാദിക്കലി തങ്ങൾ പ്രതികരിച്ചു.
കോൺഗ്രസും ലീഗും കൂടിയാലോചിച്ച് തീരുമാനങ്ങൾ എടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി
