വട്ടിയൂർകാവിൽ കെ മുരളീധരന് വിജയം. കൽപ്പറ്റ നയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിന് വിജയം. 45031 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ടി സിദ്ദിഖ് വിജയിച്ചത്. പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണൻറെ വിജയം 7,487 വോട്ടിന്‍റെ നിർണ്ണായക ഭൂരിപക്ഷം നേടിയാണ്. നിലമ്പൂർ നിയോജക മണ്ഡലത്തിൽ 54851 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്തിന് വിജയം. 20021 വോട്ടുകളുടെ ഭൂരിപക്ഷം നേടി ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണുവിന് വിജയം.
യു ഡി എഫിന് ചരിത്ര വിജയം
