മുന്നണി ഒരു മനസ്സോടെയാണ് പ്രവർത്തിച്ചതെന്നും 100 സീറ്റ് കിട്ടുമെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും പലരും അത് അംഗീകരിക്കാൻ തയ്യാറായില്ലെന്നും രമേശ് ചെന്നിത്തല. കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധിയാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ വിജയം ഭരണ വിരുദ്ധ വികാരം മാത്രമല്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയാണ് വിജയശിൽപിയെന്നും യുഡിഎഫ് മുന്നോട് വെച്ച അജണ്ടയുടെ അംഗീകാരം കൂടിയാണ് ഈ വിജയമെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധിയെന്ന് രമേശ് ചെന്നിത്തല
