അഴിമതിയുടെ കൊട്ടാരത്തിന്റെ കാവല്‍ക്കാരനാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെന്ന് കെ.സുധാകരന്. ഇപി ഇന്നലെ മടങ്ങിയത് സെഞ്ചുറി അടിച്ച ബാറ്റ്സ്മാന്റെ സന്തോഷത്തോടെയാണ്, പിണറായിയോട് ആത്മാർത്ഥത ഉണ്ടായിരുന്നുവെങ്കിൽ ഇ പി ഒഴിഞ്ഞു നിൽക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിണറായിയെ രക്ഷിക്കാനായിരുന്നു ഇ പി യുടെ കൂടിക്കാഴ്ച്ച. അതു കൊണ്ടാണ് നടപടിയില്ലാതെ പോയതെന്നും, ഇപിയെ തൊട്ടാല്‍ അഴിമതിക്കൊട്ടാരം കത്തും. പിണറായി അടക്കം അകത്തുപോകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
അഴിമതിയുടെ കൊട്ടാരത്തിന്റെ കാവല്‍ക്കാരനാണ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ
