ഇന്ത്യയുടെ ആദ്യത്തെ സോളാർ ദൗത്യത്തിന് മുന്നോടിയായി ക്ഷേത്രദർശനം നടത്തി ഇസ്രോ ചെയർമാൻ എസ് സോമനാഥും ശാസ്ത്രജ്ഞരും. നാളെ പകൽ 11.50ന് ആദിത്യ എൽ1 വിക്ഷേപണം നടക്കുമെന്നും 125 ദിവസം എടുത്താകും പേടകം നിശ്ചിത സ്ഥാനത്ത് എത്തുകയെന്നും ഇസ്രോ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.ആന്ധ്രാപ്രദേശിലെ സുല്ലൂർപേട്ടയിലെ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിലാണ് ചെയർമാനും ശാസ്ത്രജ്ഞരും എത്തിയത്. ക്ഷേത്രദർശനത്തിന് പി്ന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുക്കയായിരുന്നു അദ്ദേഹം. വിക്ഷേപണം വിജയമാകാൻ വേണ്ടി പ്രാർത്ഥിക്കാനാണ് താൻ ക്ഷേത്രത്തിലെത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ആദ്യത്തെ സോളാർ ദൗത്യത്തിന് മുന്നോടിയായി ക്ഷേത്രദർശനം നടത്തി ഇസ്രോ ചെയർമാനും ശാസ്ത്രജ്ഞരും
