ഖത്തറിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ കൂടുതൽ അവശ്യ സാധനങ്ങൾ ഗാസയിലേക്ക് കടത്തിവിടാൻ ധാരണയായി. ഇപ്പോഴും 132 ഇസ്രയേലികൾ ഹമാസിന്റെ ബന്ദികളായി തുടരുന്നുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ ഇത് വരെ 24,000ലധികം പേർ കൊല്ലപ്പെട്ടതായും, 85 ശതമാനം ഗാസ നിവാസികൾക്കും സ്വന്തം വീടുപേക്ഷിച്ച് പോകേണ്ടി വന്നെന്നുമാണ് പലസ്തീന്റെ കണക്ക്. ദോഹയിൽ നിന്ന് ഈജിപ്തിലേക്ക് അയക്കുന്ന സഹായ സാമഗ്രികൾ, അവിടെ നിന്ന് ഗാസയിലേക്ക് കൊണ്ടുപോകാനാണ് ധാരണ.
ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിൽ ഇസ്രയേൽ ഹമാസ് ധാരണ
