പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത് സ്വാഗതം ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥ ഡി ശില്പ. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നുവെന്നും പ്രതിസന്ധികള്‍ അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലുമുണ്ടായിരുന്നു എന്നാല്‍ അന്വേഷണ സംഘത്തിന്റെ കൂട്ടായ പ്രവര്‍ത്തനവും പ്രോസിക്യൂഷന്റെ മികവും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തിയെന്നും ഡി ശില്പ കൂട്ടിച്ചേര്‍ത്തു. വിധിപ്രസ്താവത്തിനിടെ കേരള പൊലീസിന് കോടതി അഭിനന്ദനങ്ങൾ അറിയിച്ചു. കേസില്‍ അന്വേഷണം പൊലീസ് സമർത്ഥമായി നിര്‍വഹിച്ചതായി നിരീക്ഷിച്ച കോടതി, കേസന്വേഷണത്തില്‍ സാഹചര്യ തെളിവുകൾ മികച്ച രീതിയിൽ അന്വേഷണസംഘം ഉപയോഗിച്ചതായി കൂട്ടിച്ചേര്‍ത്തു.
ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത് സ്വാഗതാര്‍ഹമെന്ന് അന്വേഷണ ഉദ്യാഗസ്ഥ ഡി ശില്പ
