അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ അമേരിക്ക നടത്തിയ പ്രസ്താവന അനാവശ്യമാണെന്ന അഭിപ്രായം പ്രകടിപ്പിച്ച് ഇന്ത്യ. രാജ്യത്തെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റു രാജ്യങ്ങൾ ഇടപെടുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറിയാണ് എന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അരവിന്ദ് കെജ്രിവാളിനെ ആദായനികുതിവകുപ്പ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആദ്യം രംഗത്തെത്തിയത് ജർമ്മനി ആയിരുന്നു. ഇപ്പോൾ അമേരിക്കയും തങ്ങളുടെ അഭിപ്രായം പറഞ്ഞു. കേസില്‍ സുതാര്യവും, നിഷ്പക്ഷവും, നീതിപൂര്‍വവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുകയായിരുന്നു.
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ അമേരിക്ക നടത്തിയ പ്രസ്താവന അനാവശ്യമാണെന്ന അഭിപ്രായം പ്രകടിപ്പിച്ച് ഇന്ത്യ
