ഇഡിയെയും ബിജെപിയെയും വിമർശിച്ച് എം വി ഗോവിന്ദൻ. ഇഡി ബിജെപിക്കായി കൂലിപ്പണിയെടുക്കുകയാണ്. കേന്ദ്ര ഏജൻസികളെ പണമുണ്ടാക്കാൻ ഉപയോഗിക്കുകയാണെന്നും ഇതൊന്നും കേരളത്തിൽ വിലപ്പോകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയെയും സർക്കാരിനെയും പാർട്ടിയെയും അപഹസിക്കാനുള്ള നീക്കമാണ്. ഇ ഡി മുൻപെടുത്ത കേസുകൾക്ക് വല്ല വിലയുണ്ടോയെന്ന്?.കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് മോദി സർക്കാർ പല ശ്രമങ്ങൾ നടത്തി. എന്നാൽ കോൺഗ്രസിനെതിരെ വരുമ്പോ മാത്രം അവർ പ്രതികരിക്കും. ഇടതുമുന്നണി കേന്ദ്ര ഏജൻസികളെ ഒരേ രീതിയിൽ എതിർത്തെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ഇഡിയെയും ബിജെപിയെയും വിമർശിച്ച് എം വി ഗോവിന്ദൻ
