അടുത്തിടെ നടന്ന ആക്രമണങ്ങളിൽ അതിർത്തിക്കപ്പുറത്ത് നിന്ന് ജമ്മുകശ്മീരിന് സഹായം കിട്ടിയിരുന്നുവെന്ന് ജനറൽ മനോജ് പാണ്ഡെ അറിയിച്ചു. പൂഞ്ച്മേഖലയിൽ ഉൾപ്പെടെ ഭീകര ക്യാമ്പുകൾ സജീവമാക്കാൻ നീക്കങ്ങൾ നടക്കുന്നുണ്ട്. ചൈനീസ് അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ തുടരുന്നുണ്ട്. മ്യാന്മാർ അതിർത്തിയിലെ സ്ഥിതി ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. രജൗരി, പൂഞ്ചടക്കമുള്ള മേഖലകളിൽ ഭീകരരുടെ നീക്കത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഡ്രോൺ ആയുധക്കടത്ത് ഒരു വെല്ലുവിളിയാണെന്നും കരസേന മേധാവി അറിയിച്ചു.
അടുത്തിടെ നടന്ന ആക്രമണങ്ങളിൽ അതിർത്തിക്കപ്പുറത്ത് നിന്ന് ജമ്മുകശ്മീരിന് സഹായം കിട്ടിയിരുന്നുവെന്ന് ജനറൽ മനോജ് പാണ്ഡെ അറിയിച്ചു
