Untitled design 2026 09 24T100524.317

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പങ്കെടുക്കാനിരുന്ന ജനസമ്പർക്ക പരിപാടികൾ മാറ്റിവെച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്തർ പ്രദേശിൽ നടത്താനിരുന്ന ഇലക്ട്രൽ ലിറ്ററസി ക്ലബ്ബിൻ്റെ റീജിയണൽ കോൺഫറൻസാണ് മാറ്റിവെച്ചത്. വെള്ളിയാഴ്ച മീററ്റിൽ സംഘടിപ്പിക്കാനിരുന്ന യുവ വോട്ടർമാരുമായുള്ള സംവാദ പരിപാടിയും സെപ്റ്റംബർ 28ന് വാരാണസിയിൽ ജെൻസികളുമായി സംവദിക്കാൻ നിശ്ചയിച്ചിരുന്ന പരിപാടിയുമാണ് മാറ്റിവെച്ചത്. അതേസമയം പരിപാടികൾ മാറ്റിവെച്ചതിന് നിലവിലെ വിവാദവുമായി ബന്ധമില്ലെന്നും സെപ്റ്റംബർ 21നാണ് പരിപാടികൾ മാറ്റിവെക്കാൻ തീരുമാനിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *