w 412h 232croprect 1x0x1278x719imgid 01m3cce3he3ehggjq0wbcbbnswimgname fotojet 83 1790343319086

സിഎംആർഎൽ ഡയറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി വി മുരളീധരൻ എംഎൽഎ. ഷോൺ സഹപ്രവർത്തകൻ ആണ്. ഷോൺ ജോർജിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടില്ലെന്നും പരാതി കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. തൻ്റെ ആസ്തി വിവരണങ്ങൾ പബ്ലിക് ഡൊമൈനിൽ ഉണ്ട്. പാർട്ടി അധ്യക്ഷൻ ആയിരുന്നപ്പോൾ പണം പിരിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തനത്തിൽ പണം പിരിക്കുന്നതിൽ ആരെയും തെറ്റ് പറയാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. പണം വാങ്ങി സ്വത്ത് സമ്പാദിച്ചിട്ടില്ല, മക്കളെ വിദേശത്തേക്ക് പഠിക്കാൻ വിട്ടിട്ടില്ല. സംസ്ഥാന പ്രസിഡൻ്റിൻ്റെ ഒപ്പോട് കൂടിയാണ് പാർട്ടിക്ക് വേണ്ടി പണം പിരിക്കാറുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ എക്സലോജിക് കേസുമായി കൂട്ടി കുഴക്കരുത്. സിഎംആർഎൽ ചെലവിൽ എഴുതിയ മൂന്ന് കോടി തുകയാണ് എക്സലോജിക്കിന് നൽകിയത്. ഇത് സംഭാവന വാങ്ങിയതായി പറയപ്പെടുന്ന തുകയാണെന്നും മുരളീധരൻ വിശദീകരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *