പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ കേസിൽ പരാതിക്കാരനായ ജയ്സൺ പാനികുളങ്ങരയോട് നാളെ കൊച്ചിയിലെ എൻഫോഴ്സ്മെൻ്റ് ഓഫീസിൽ ഹാജരാകാൻ ഇഡി നോട്ടീസ് നൽകി. 2018 ലെ പ്രളയത്തിന് ശേഷമാണ് പറവൂരിൽ വി.ഡി സതീശൻ എംഎൽഎയുടെ നേതൃത്വത്തിൽ പുനർജനി പദ്ധതി നടപ്പാക്കിയത്. ഇതിനെതിരെയാണ് വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതി ഉയർന്നത്. കേസിൽ നേരത്തെ പരാതിക്കാരൻ ഇഡിക്ക് തെളിവുകൾ കൈമാറിയിരുന്നു.
വി ഡി സതീശനെതിരായ കേസിൽ പരാതിക്കാരന് ഇഡി നോട്ടീസ് നൽകി
