7 12

കാപ്പി കുടിക്കുന്നത് കരള്‍ അര്‍ബുദമായ ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ പിടിപെടാനുള്ള സാധ്യത 35 ശതമാനം കുറയ്ക്കുമെന്ന് സമീപകാല പഠനം പറയുന്നു. മദ്യപാനം, ഹെപ്പറ്റൈറ്റിസ് അണുബാധകള്‍, ബിഎംഐ എന്നിവ ക്രമീകരിച്ചതിന് ശേഷവും ഈയൊരു ബന്ധം ശക്തമായി നിലനിന്നുവെന്ന് യര്‍-റിവ്യൂഡ് ഡോസ്-റെസ്പോണ്‍സ് മെറ്റാ അനാലിസിസ് റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പറയുന്നു. ആന്റിഓക്സിഡന്റുകള്‍, പോളിഫെനോളുകള്‍, ഡൈറ്റെര്‍പീനുകള്‍ എന്നിവയുള്‍പ്പെടെ ആയിരത്തിലധികം സജീവമായ സംയുക്തങ്ങള്‍ കാപ്പിയില്‍ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ഓക്സിഡേറ്റീവ് സമ്മര്‍ദം തടയുകയും കരള്‍ ഫൈബ്രോസിസിന്റെ പുരോഗതി മന്ദഗതിയിലാക്കുകയും ചെയ്യുന്നു. പതിവായി കാപ്പി കുടിക്കുന്നവരില്‍ മദ്യപിക്കാത്തവരെ അപേക്ഷിച്ച് ക്രോണിക് കരള്‍ രോഗം, സിറോസിസ്, കരള്‍ അര്‍ബുദം എന്നിവ കുറവാണെന്ന് നിരവധി അന്താരാഷ്ട്ര പഠനങ്ങള്‍ കാണിക്കുന്നു. ഫാറ്റി ലിവര്‍ രോഗമോ വൈറല്‍ ഹെപ്പറ്റൈറ്റിസോ ഉള്ളവര്‍ക്ക് ഈ കണ്ടെത്തലുകള്‍ പ്രത്യേകിച്ച് ഗുണം ചെയ്യുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പ്രതിദിനം രണ്ട് മുതല്‍ നാല് കപ്പ് വരെ മധുരമില്ലാത്ത കാപ്പി കുടിക്കാവുന്നതാണ്. കാപ്പി കുടിക്കുന്നത് അധികമായാല്‍ ഉറക്കമില്ലായ്മ, ദഹന അസ്വസ്ഥത അല്ലെങ്കില്‍ ഉയര്‍ന്ന ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *