കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ ഹൈക്കോടതിക്കെതിരായ പരാമർശങ്ങളിലാണ് സിംഗിൾ ബെഞ്ച് രൂക്ഷവിമർശനം ഉയര്‍ത്തിയത്. വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജുവിനെതിരെ കോടതി അലക്ഷ്യ കേസെടുത്തു. വെള്ളിയാഴ്ച നേരിട്ട് ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കടന്നാക്രമണമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. ഉത്തരവ് അപകടകരവും അനാവശ്യവുമെന്ന് നിരീക്ഷിച്ച ഹൈക്കോടതി, എങ്ങനെ ഇത്തരം ഓർഡർ ഇറക്കാനാകുമെന്നും ചോദിച്ചു.
കശുവണ്ടി അഴിമതി കേസില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി
