സമീപകാലത്ത് വ്യത്യസ്തമാര്‍ന്ന വേഷങ്ങള്‍ കൊണ്ട് സിനിമാസ്വാദകരെയും ആരാധകരെയും ഒന്നടങ്കം അമ്പരപ്പിച്ച നടനാണ് മമ്മൂട്ടി. ആ ട്രെന്റ് 2025ലും ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് താരം. അതിന് തുടക്കമിട്ടിരിക്കുകയാണ് ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്ത ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്’. കഴിഞ്ഞ ദിവസമായിരുന്നു ഡൊമനിക്കിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. പിന്നാലെ ഇതേറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ യൂട്യൂബ് ട്രെന്റിങ്ങില്‍ ഇടംപിടിച്ചിരിക്കുകയാണ് ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്’ ട്രെയിലര്‍. ട്രെന്റിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ട്രെയിലര്‍ ഇപ്പോഴുള്ളത്. ഒപ്പം ഒരു മില്യണ്‍ കാഴ്ചക്കാരെയും നേടിയിട്ടുണ്ട്. റിലീസ് ചെയ്തി ഇരുപത്തി ഒന്ന് മണിക്കൂറില്‍ 1,114,756 വ്യൂവ്സ് ആണ് ട്രെയിലര്‍ സ്വന്തമാക്കിയത്. ഇക്കാര്യം അറിയിച്ച് കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററും ഏറെ ശ്രദ്ധനേടുകയാണ് ഇപ്പോള്‍. ജനുവിരി 23ന് ചിത്രം തിയറ്ററുകളില്‍ എത്തും. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം ഗോകുല്‍ സുരേഷും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്’ ട്രെന്റിങ്ങില്‍ മൂന്നാം സ്ഥാനത്ത്
