പ്രേക്ഷകര്‍ കാത്തിരുന്ന നസ്ലിന് ചിത്രം ഒടിടിയിലേക്ക്. പ്രേമലു എന്ന ചിത്രത്തിനു ശേഷം ഗിരീഷ് ഏ.ഡിയും നസ്ലിനും ഒന്നിച്ച ‘ഐ ആം കാതലന്‍’ എന്ന ചിത്രം ജനുവരി 17ന് ഒടിടിയിലെത്തും. മനോരമ മാക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് ജനുവരി മൂന്നിന് ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നില്ല. എന്തായാലും, ജനുവരി 17ന് തന്നെ സിനിമ ഒടിടിയിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. ഹാക്കിങ് പ്രമേയമാക്കി സജിന്‍ ചെറുകയിലാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. നസ്ലിന് പുറമെ ലിജോമോള്‍, ദിലീഷ് പോത്തന്, അനിഷ്മ അനില്‍കുമാര്‍, വിനീത് വാസുദേവന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്ജുന് കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
‘ഐ ആം കാതലന്‍’ ജനുവരി 17ന് ഒടിടിയിലെത്തും
