കരാറുകാരായ കൈരളി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ജീപ്പില്‍ മന്ത്രി മുഹമ്മദ് റിയാസ് പരേഡ് സ്വീകരിച്ചത് വിവാദമായതിനു പിന്നാലെ വാഹനം പരേഡിന് ഉപയോഗിക്കാൻ ഉണ്ടായ സാഹചര്യം വിശദീകരിക്കാൻ ജില്ലാ കലക്ടറോടും സിറ്റി പൊലീസ് കമ്മീഷണറോടും മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാലിതില്‍ തെറ്റില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം. പൊലീസ് വാഹനം കേടായിരുന്നുവെന്ന് ജില്ലാകലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. അതിനിടെ സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പ് അന്വേഷണം തുടങ്ങി.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്വകാര്യ വാഹനത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചതിൽ തെറ്റില്ലെന്ന് ജില്ലാഭരണകൂടം
