യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ തിരിച്ചറിയൽ കാർഡിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിനു പരാതി നൽകിയതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതേ തുടർന്ന് കേസിലെ മുഖ്യപ്രതി കാസർകോട് ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റായ ജയ്സൺ കോടതി നിർദേശപ്രകാരം മ്യൂസിയം പോലീസിൽ കീഴടങ്ങി. ജെയ്സന്റെ നേതൃത്വത്തിലാണ് സിആര്‍ കാര്‍ഡ് ആപ്പ് നിര്‍മ്മിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നേരത്തെ കേസിൽ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദ് പോലീസ് പിടിയിലായിരുന്നു. കേസിലെ മുഖ്യപ്രതിയായ ജെയ്സണെ ആപ്പ് നിർമ്മിക്കാൻ സഹായിച്ചത് രാകേഷായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ മുഖ്യപ്രതി കീഴടങ്ങി
