കോക്റോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച സമരത്തിനിടെ സ്ഥാപിച്ച മുഖം തിരിച്ചറിയൽ ക്യാമറകളിലൂടെ 2,873 പേരെ പരിശോധിച്ചപ്പോൾ ഇതിൽ 989 പേർക്ക് വിവിധ ക്രിമിനൽ കേസുകളിലെ പശ്ചാത്തലമുണ്ടെന്ന് ഡൽഹി പൊലീസ്. കൊലപാതകം, ബലാത്സംഗം, കവർച്ച തുടങ്ങി ഗുരുതര കേസുകളിലെ പ്രതികളെയും ഈ സംവിധാനത്തിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം, സമരത്തിൽ പങ്കെടുത്തവരുടെ മുഖവിവരങ്ങൾ ശേഖരിച്ചതിനെതിരെ സ്വകാര്യതാ ലംഘനമെന്ന ആരോപണം ഉയർന്നതോടെ വിഷയം ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സിജെപി സമരത്തിലെ 989 പേർക്ക് ക്രിമിനൽ പശ്ചാത്തലമെന്ന് ഡൽഹി പൊലീസ്
