കോക്ക്രോച്ച് ജനതാ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകനും സിജെപി മുൻനിര പിന്തുണക്കാരനുമായ മേഘ്നാദ് എസ്. സമരം വിജയിച്ചെന്ന പേരിൽ സിജെപി നേതാക്കൾ ആഘോഷങ്ങളിൽ മുഴുകിയപ്പോൾ, ഒരു മാസത്തിലേറെയായി സമരരംഗത്തുണ്ടായിരുന്ന പ്രവർത്തകരെയും വിദ്യാർത്ഥികളെയും ഭക്ഷണവും താമസസൗകര്യവും പോലുമില്ലാതെ ജന്തർ മന്തറിൽ ഉപേക്ഷിച്ചുവെന്നാണ് ആരോപണം. സി.ജെ.പി വക്താവ് സൗരവ് ദാസ് ഉൾപ്പെടെയുള്ള നേതാക്കൾ ഇൻഡോർ ഹാളിൽ പാട്ടുപാടി നൃത്തം ചെയ്യുന്ന റെസിഗ്നേഷൻ പാർട്ടി എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.
റെസിഗ്നേഷൻ പാർട്ടി ദൃശ്യങ്ങൾ പുറത്ത് പിന്നാലെ സിജെപി പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം
