എംഎം മണി ഈ നാടിന് ബാധ്യതയാണെന്ന് ഡീൻ കുര്യാക്കോസ് എം പി. എം എം മണിയുടെ ചെലവിലല്ല ഞങ്ങൾ കഴിയുന്നത്. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ നമ്മളെ അറിയിക്കാറില്ല. കിൻഫ്ര പാർക്കിന്റെ ഉദ്ഘാടനം ആദ്യം പത്രത്തിലൂടെയാണ് അറിഞ്ഞത്. ക്രിൻഫ്ര എം ഡി പിന്നീടാണ് വിളിക്കുന്നത്. സ്ഥലം എം എൽ എ പി.ജെ ജോസഫ് പത്രത്തിലൂടെയാണ് ഈ പരിപാടിയുടെ വിവരം അറിയുന്നത്. രണ്ടാം യു പി എ ഗവൻമെന്റാണ് സ്പൈസസ് പാർക്ക് അനുവദിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പി.ജെ ജോസഫിന്റെ ശ്രമ ഫലമായിട്ടാണ് പാർക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എംഎം മണി ഈ നാടിന് ബാധ്യതയാണെന്ന് ഡീൻ കുര്യാക്കോസ് എം പി
