കെ എം മാണിയെ മുഖ്യന്ത്രിയാക്കാൻ സോളാർ സമരകാലത്ത് നീക്കം നടന്നുവെന്ന് ദല്ലാൾ നന്ദകുമാർ.കെ എം മാണിയെ ഇടതുപക്ഷത്ത് എത്തിക്കാനും യുഡിഎഫ് ഭരണം അട്ടിമറിക്കാനായിരുന്നു അന്നത്തെ നീക്കം.ഇത് പൊളിഞ്ഞതോടെ സോളാർ സമരത്തിൽ ഒത്തുതീർപ്പ് വേണ്ടിവന്നു. ഇപി ജയരാജനും താനുമാണ്, കെ എം മാണിയുമായി സംസാരിച്ചതെന്നും നന്ദകുമാര്‍ പറഞ്ഞു. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദേശവുമായി തന്നെ സമീപിച്ചത് പിസി ജോർജാണ് .പിണറായി വിജയൻ ഫോണിൽ കെ എം മാണിയുമായി അന്ന്സംസാരിച്ചു.സോളാർ സമരം തുടങ്ങിയ അന്ന് രാത്രിയാണ് നീക്കം നടന്നതെന്നും നന്ദകുമാർ പറഞ്ഞു.
കെ എം മാണിയെ മുഖ്യന്ത്രിയാക്കാൻ സോളാർ സമരകാലത്ത് നീക്കം നടന്നുവെന്ന് ദല്ലാൾ നന്ദകുമാർ
