കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടി കേരള പോലീസ്.പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതിയായ രാഹുലിനെ ഇൻ്റര്പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കുന്നതിനാണ് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുൽ ജര്മ്മൻ പൗരത്വം നേടിയ ആളായതിനാൽ ഇയാളെ നാട്ടിലെത്തിക്കാൻ സമയമെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. കേസിൽ അറസ്റ്റിലായ രാഹുലിന്റെ സുഹൃത്ത് രാജേഷിനെതിരെ പ്രതിയെ നാട് കടക്കാൻ സഹായിച്ചതിനുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ രാഹുലിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇന്ന് ഹാജരാകാൻ സാധിക്കില്ലെന്ന് ഇവര് അറിയിച്ചു. യഥാസമയം പരാതി നൽകിയിട്ടും പ്രതി രാജ്യം വിടാൻ ഇടയായത് പോലീസിന്റെ പിടിപ്പുകേട് കൊണ്ടെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടി കേരള പോലീസ്
