സ്വന്തം പാര്ട്ടിക്കാര് ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിൽ ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ ഏൽപ്പിച്ച പണമാണ് കാണാതായത്. മണ്ഡലം പ്രസിഡന്റുമാര്‍ ഈ പണമാണ് മുക്കിയത്. പണം തട്ടിയെടുത്തവരെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫീസിൽ നടന്ന പരിപാടിയിലാണ് ഫണ്ട് മുക്കിയെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്. ഇതിന് കാരണക്കാരായ ആരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
സ്വന്തം പാര്ട്ടിക്കാര് ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ
