കോഴിക്കോട് ഫറൂഖ് കോളേജിലെ പരിപാടിക്ക് ക്ഷണിച്ച ശേഷം സംവിധായകൻ ജിയോ ബേബിയെ ഒഴിവാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് സംവിധായകന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐയുടെ സാംസ്കാരിക കൂട്ടായ്മ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കും. ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിച്ച ശേഷം കോഴിക്കോട് എത്തിയപ്പോഴാണ് തന്നെ ഒഴിവാക്കിയ വിവരം അറിയിച്ചതെന്ന് ജിയോ ബേബി ആരോപിച്ചിരുന്നു. വിദ്യാർത്ഥി യൂണിയന്റെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനമെന്നായിരുന്നു കോളേജ് മാനേജ്മെൻറിന്റെ വിശദീകരണം.
ഫാറൂഖ് കോളേജില്‍ എസ്എഫ്ഐയുടെ സാംസ്കാരിക കൂട്ടായ്മ
