പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെയും പങ്കെടുപ്പിക്കാൻ സിപിഎമ്മിന്റെ ആലോചന. സമസ്തയെ ക്ഷണിച്ചതിന് പിന്നാലെയാണ് മുസ്ലിം ലീഗിനെയും പങ്കെടുപ്പിക്കാനുള്ള ശ്രമം. എന്നാൽ പരിപാടിയിലേക്ക് കോൺഗ്രസിൽ നിന്ന് ആരെയും ക്ഷണിക്കില്ല.മുസ്ലിം ലീഗിനെ ക്ഷണിക്കുന്ന കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ തീരുമാനമുണ്ടാകുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. സമസ്ത ഉൾപ്പെടെയുള്ള സംഘടനകളെയും പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെയും പങ്കെടുപ്പിക്കാൻ സിപിഎമ്മിന്റെ ആലോചന
