ഇതിനേക്കാൾ വലിയ തോൽവി നേരെത്തെ നേരിട്ടിട്ടുണ്ട്. തോൽവിയിൽ ഞെട്ടലില്ല.സഹതാപ തരംഗം ആണ് പുതുപ്പള്ളിയിൽ ഉണ്ടായത്. തെരഞ്ഞെടുപ്പു നേരെത്തെ പ്രഖാപിച്ചത് സംശയാസ്പദമാണെന്നും പുതുപ്പള്ളിയിലെ തോൽവിയെക്കുറിച്ച് മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം വി എൻ വാസവൻ.സിപിഎം വോട്ട് എവിടെയും ചോർന്നിട്ടില്ല.കാലങ്ങളായി ലഭിച്ച വോട്ട് കിട്ടി.തന്റെ ബൂത്തിൽ മാത്രം അല്ല എല്ലാ സ്ഥലത്തും വോട്ട് കുറഞ്ഞുവെന്നും വാസവന് പറഞ്ഞു.
പുതുപ്പള്ളി തോൽവിക്ക് പിന്നില്‍ ഭരണ വിരുദ്ധ വികാരം അല്ലെന്ന് വിലയിരുത്തി സിപിഐ
