ദില്ലിയിലെത്തിയ ലോക നേതാക്കളേയും പ്രത്യേക ക്ഷണിതാക്കളേയും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളന വേദിയായ ഭാരത് മണ്ഡപത്തിലെ ലീഡേഴ്സ് ലോഞ്ചില്‍ കൊണാര്‍ക്ക് ചക്രത്തിന്റെ മാതൃകക്ക് മുന്നില്‍ വച്ച് സാംസ്കാരിക തനിമയോടെ ഹസ്തദാനം നല്കി സ്വീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങി നിരവധി നേതാക്കള്‍ ഇന്നലെ ദില്ലിയില്‍ എത്തിച്ചേര്‍ന്നിരുന്നു.
ലോക നേതാക്കളെ ഇന്ത്യന്‍ തനിമയോടെ സ്വീകരിച്ച് പ്രധാനമന്ത്രി
