നവ കേരള സദസ്സ് നിശ്ചയിച്ച വേദിയിൽ പലസ്തീൻ റാലി നടത്തരുതെന്നാണ് പറഞ്ഞതെന്നും, കോൺഗ്രസിന് കോഴിക്കോട് ബീച്ചിൽ മറ്റൊരിടത്ത് റാലി നടത്താൻ തടസമില്ലെന്നും കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. അതോടൊപ്പം കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്റെ വേദി 25 ദിവസം മുമ്പേ ബുക്ക് ചെയ്തിരുന്നുവെന്നും , കോൺഗ്രസിന് വേണമെങ്കിൽ മറ്റെവിടെയെങ്കിലും പരിപാടി നടത്താമല്ലോയെന്നും സർക്കാർ പരിപാടി കുളമാക്കാനാണ് കോൺഗ്രസ് ശ്രമമെന്നും മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
കോഴിക്കോട്ടെ പലസ്തീൻ റാലിക്ക് വേദി നിഷേധിച്ചതിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്
