വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനെയും ഉൾപ്പെടുത്തി കോണ്ഗ്രസ് സ്ക്രീനിങ് കമ്മിറ്റി പട്ടിക. കെപിസിസി സ്ക്രീനിംഗ് കമ്മിറ്റി സീറ്റിംഗ് എംപിമാരുടെ പട്ടിക നൽകി. ആലപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളിലെ പട്ടിയാകയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. സിറ്റിംഗ് എംപിമാർ തന്നെ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.വയനാട്, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലും ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്.വയനാട്ടിൽ സിപിഐക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ ഇടതുപക്ഷം ഉയർത്തുന്ന എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്ന് കോൺഗ്രസ് നിലപാട്. ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിക്കാൻ തയ്യാറാണ്. ഹൈക്കമാൻഡ് പക്ഷേ ഇതുവരെ അനുമതി നൽകിയില്ല.
വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനെയും ഉൾപ്പെടുത്തി കോണ്ഗ്രസ് സ്ക്രീനിങ് കമ്മിറ്റി പട്ടിക
