മുഖ്യമന്ത്രിയായ ശേഷം വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനെയും വി ഡി സതീശന്‍ കാണും. ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാളെ കൂടിക്കാഴ്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം. പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ കേളത്തിന്‍റെ വികസനം ചർച്ചയായേക്കുംഎന്നാണ് വിവരം
പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി ഡി സതീശന്റെ ആദ്യ കൂടിക്കാഴ്ച ഇന്ന്
