യുക്രൈൻ തലസ്ഥാനമായ കീവ് വിടാൻ വിദേശ പൗരൻമാർക്ക് റഷ്യയുടെ മുന്നറിയിപ്പ്. ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ റഷ്യൻ വിദേശകാര്യമന്ത്രാലയം, വിദേശ പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും കീവ് വിടണമെന്നും നിർദ്ദേശിച്ചു. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്ന് യുക്രൈൻ തലസ്ഥാനത്ത് നടത്തിയതിന് ശേഷമാണ് റഷ്യയുടെ പ്രതികരണം. മൂന്ന് ദിവസത്തിനിടെ കീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. ഏറ്റവും പുതിയ മധ്യദൂര ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലായ ഓറെഷ്നിക് ഉപയോഗിച്ചായിരുന്നു ആക്രമണം. 100 ൽഅധികം മിസൈലുകളും ആറൂന്നൂറോളം ഡ്രോണുകളും റഷ്യ ആക്രമണത്തിന് ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട്.
കീവ് വിടാൻ വിദേശ പൗരൻമാർക്ക് റഷ്യയുടെ മുന്നറിയിപ്പ്
