വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പുത്തുമല സ്വദേശി ജെസ്സി കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു സംഭവം. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരുക്കേറ്റു. ഇരുവരും ജോലിക്കായി പോകുകയായിരുന്നു. നിലവിൽ പ്രദേശത്ത് കാട്ടാന ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. മേപ്പാടി ടൗണിൽ നിന്ന് ചൂരൽമലയിലേക്കുള്ള എസ്റ്റേറ്റ് മേഖലയാണിത്. മരിച്ച ജെസ്സിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം ഇന്ന് തന്നെ കൈമാറും. കുടുംബത്തിലെ ആശ്രിതരിൽ ഒരാൾക്ക് താത്ക്കാലിക ജോലിയും നൽകും.
മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
