തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നീ പോ മോനേ വിജയാ എന്ന പരാമർശത്തിന് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡിയർ ശ്രീ രേവന്ത് റെഡ്ഡി എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് മുഖ്യമന്ത്രി നിരത്തുന്നുണ്ട്. പോകും, മുന്നോട്ട് തന്നെ പോകും നവകേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ട് തന്നെ പോകും എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. ഡാഷ് മോൻ പരാമര്‍ശം വിവാദമായതോടെയാണ് ഡിയർ രേവന്ത് റെഡ്ഡിയെന്ന് അഭിസംബോധന ചെയ്യുന്ന മറുപടി കത്ത് പുറത്തുവിട്ടതെന്നാണ് വിവരം.
രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ
