സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടമെടുക്കുന്നതിനു വേണ്ടി കേരള സർക്കാർ നൽകിയ ഹർജി തള്ളണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. കടമെടുപ്പ് നയപരമായ വിഷയമാണ് അതിൽ സുപ്രീംകോടതി ഇടപെടരുത് എന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.കടമെടുക്കാൻ ഇനിയും കേരളത്തെ അനുവദിച്ചാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. മാത്രമല്ല ഇത് മറ്റ് സംസ്ഥാനങ്ങളുടെയും കടമെടുപ്പിനെ ബാധിക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.കേരളത്തിന്റെ സാമ്പത്തിക അധികാരത്തിൽ കൈകടത്തുന്നു എന്ന സംസ്ഥാനത്തിന്റെ ആക്ഷേപവും കേന്ദ്ര സർക്കാർ തള്ളി. നിയമവിരുദ്ധമോ വിവേചനപരമോ ആയ ഒരു ഇടപെടലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരള സർക്കാർ നൽകിയ ഹർജി തള്ളണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
