രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സൽമക്കും വക്കീൽ നോട്ടീസയച്ച് ആർഎസ്എസ്. ‘ഗാന്ധിയെ കൊന്നത് ആർഎസ്എസ് എന്ന് ,ഫാസിസ്റ്റ് വിരുദ്ധ സംഗമം പരിപാടിയിൽ സംസാരിച്ചതിനാണ് വക്കീൽ നോട്ടീസ് അയച്ചത്. മലപ്പുറം ആർഎസ്എസ് സഹ കാര്യ വാഹക് കൃഷ്ണകുമാർ ആണ് രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സൽമക്കും നോട്ടീസ് അയച്ചത്. ഗാന്ധിയെ കൊന്നത് ആർഎസ്എസ് എന്ന് പറഞ്ഞതിന് മാപ്പ് പറയണം എന്നാണ് വക്കീൽ നോട്ടീസിലെ ആവശ്യം. ഇക്കഴിഞ്ഞ ജനുവരി 30ന് മലപ്പുറത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് പരാമർശം ഉണ്ടായത്.
രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സൽമക്കും വക്കീൽ നോട്ടീസയച്ച് ആർഎസ്എസ്
