ഗതാഗത വകുപ്പിൽ അഞ്ചുദിവസത്തിലധികം ഒരു ഫയലും പിടിച്ചു വയ്ക്കാൻ പാടില്ലെന്ന് മന്ത്രി ഗണേഷ് കുമാർ.പൊതുതാത്പര്യം മുൻനിർത്തിയുള്ളതാണ് മന്ത്രി ഗണേഷിന്റെ പുതിയ ഉത്തരവ്. അഞ്ചു ദിവസത്തിനകം ഉദ്യോഗസ്ഥർ ഫയലുകളിൽ തീരുമാനമെടുക്കണo, ഇല്ലങ്കിൽ സസ്പെൻഷൻ അടക്കമുള്ള നടപടികളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കെ എസ് ആർ ടി സിയിലെ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുo, കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം ഒന്നിച്ച് കൊടുക്കാനുള്ള വഴി തയ്യാറാക്കി വരികയാണ് . പെൻഷൻ പ്രതിസന്ധിക്കും പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
ഗതാഗത വകുപ്പിൽ അഞ്ചുദിവസത്തിലധികം ഒരു ഫയലും പിടിച്ചു വയ്ക്കാൻ പാടില്ലെന്ന് മന്ത്രി ഗണേഷ് കുമാർ
