കുടലിന്റെ ആരോഗ്യത്തിന് മികച്ച പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. തൈരില്‍ വെള്ളം നീട്ടി പച്ചമുളകും ഉള്ളിയും ഇഞ്ചിയുമൊക്കെ അരിഞ്ഞു ചേര്‍ത്ത് സംഭാരമായും കുടിക്കാറുണ്ട്. എന്നാല്‍ ഇതിലൊക്കെ ആരോഗ്യഗുണമുള്ളത് മോര് കാച്ചുമ്പോഴാണ്, അതായത് പുളിശ്ശേരി. അധികം സമയം ചെലവാക്കാതെ തന്നെ പുളിശ്ശേരി അഥവാ മോരു കറി ഉണ്ടാക്കിയെടുക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഇതിന്റെ രുചിക്കൂട്ട് ഇഷ്ടമാണ്. തൈരിനെക്കാളും സംഭാരത്തെക്കാളുമൊക്കെ മോര് കറിയുടെ പോഷകഗുണം ഉയര്‍ത്തുന്നത് ഒരൊറ്റ ചേരുവ കാരണമാണ്. അതാണ് മഞ്ഞള്‍. മോരു കറിയില്‍ മഞ്ഞള്‍ ചേര്‍ക്കുന്നതു കൊണ്ട് തന്നെ സ്വഭാവികമായ ഒരു മഞ്ഞ നിറം കറിക്ക് ലഭിക്കും. ഇത് രുചി സന്തുലമാക്കാനും സഹായിക്കും. പ്രോട്ടീനും കാല്‍സ്യവും വിറ്റാമിനുകളും ഇരുമ്പും സിങ്കുമെല്ലാം മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വയറ്റിലെ കൊഴുപ്പ് നീക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. മാത്രമല്ല, കറിയില്‍ ബാക്ടീരിയ വളര്‍ച്ച കുറയ്ക്കാനും മഞ്ഞള്‍ പൊടി ചേര്‍ക്കുന്നത് സഹായിക്കും. വാതം, ആസിഡിറ്റി എന്നിവ കുറയ്ക്കാനും വയറിളക്കം തടയാനും കറിയില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് നല്ലതാണ്. പാല്‍ ഉല്‍പ്പന്നമായതു കൊണ്ട് തന്നെ മോര് പെട്ടെന്ന് ചീത്തയാകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് കറി പെട്ടെന്ന് മോശമാകാതെ കൂടുതല്‍ നാള്‍ സൂക്ഷിക്കാന്‍ സഹായിക്കും.
കുടലിന്റെ ആരോഗ്യത്തിന് മോര് കാച്ചിയത്
