6 41

ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത കയ്‌പ്പേറിയ ബാല്യവും കൗമാരവും കടന്നെത്തിയ പ്രകാശ് യൗവ്വനത്തിന്റെ ഒരു ഘട്ടത്തില്‍ നിന്ന് ഇരുപത് കൊല്ലങ്ങള്‍ പിന്നിലേക്ക് ടൈം ട്രാവല്‍ ചെയ്ത് എത്തുന്നു. പ്രകാശിനെ എഴുതി തള്ളിയ അധ്യാപകരേക്കാള്‍ അറിവുള്ള വിദ്യാര്‍ത്ഥി ആയി അവന്‍ മാറുന്നു. പ്രണയം അവനിലേക്ക് വിരുന്നെത്തുന്നു. പ്രകൃതിക്കും ദൈവത്തിനും അപ്പുറം അവന്‍ മനുഷ്യ ജീവിതങ്ങളെ മാറ്റി മറിക്കുന്നു. കാലത്തിനു മുന്നില്‍ മനുഷ്യന്‍ നിസ്സഹായനാകുന്നു എന്നതാണ് കേവല മനുഷ്യ ജീവിതത്തിന്റെ പൊരുളെങ്കില്‍ കാലത്തെ നിയന്ത്രിക്കാനും കാലത്തില്‍ ഇടപെടാനും കഴിയുന്ന മനുഷ്യനാണ് ഈ നോവലിലെ പ്രകാശ്. അതീതമായ അനുഭവങ്ങള്‍ സൃഷ്ടിക്കാനും സങ്കല്പിക്കാനും കഴിയുന്ന മനുഷ്യഭാവനയുടെ ഊര്‍ജ്ജമാണ് ഈ നോവല്‍ മുന്നോട്ട് വയ്ക്കുന്നത്. ‘അതീതം’. ഇന്‍ഷാദ് താമരക്കുളം. പ്രവ്ദ ബുക്‌സ്. വില 161 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *