ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് നേടി. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. ശ്രേയാസ് അയ്യർ (105), ശുഭ്മൻ ഗിൽ (104) എന്നിവർ സെഞ്ചുറി നേടിയപ്പോൾ കെഎൽ രാഹുലും (52) സൂര്യകുമാർ യാദവും (37 പന്തിൽ 72 നോട്ടൗട്ട്) ഫിഫ്റ്റിയടിച്ചു. ഓസ്ട്രേലിയക്കായി കാമറൂൺ ഗ്രീൻ 2 വിക്കറ്റ് വീഴ്ത്തി.
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ
