കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരന് വീണ്ടും ചുമതലയേറ്റു. സുധാകരൻ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായതിന് പിന്നാലെയാണ് എം.എം.ഹസന് ചുമതല കൈമാറിയത്. എം.എ.ലത്തീഫിനെ തിരിച്ചെടുത്തത് അടക്കമുള്ള ഹസന്റെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുമെന്ന് ചുമതലയേറ്റതിന് പിന്നാലെ സുധാകരൻ പറഞ്ഞു. കെ.സി വേണുഗോപാൽ സ്ഥാനാര്‍ഥിയായിട്ടും പാര്‍ട്ടി പദവിയൊഴിഞ്ഞിരുന്നില്ലല്ലോയെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, കെ.സി.വേണുഗോപാലിന്റേത് പോലുള്ള സ്ഥാനമല്ല പാര്‍ട്ടിയില്‍ തന്റേതെന്നായിരുന്നു സുധാകരന്റെ മറുപടി.
കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരന് വീണ്ടും ചുമതലയേറ്റു
